കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിൽ ആർ.എസ്.ബി.വൈ ഗുണഭോക്താക്കളുടെ കാർഡ് പുതുക്കൽ ഒന്നുമുതൽ അഞ്ചുവരെ വാർഡുകളിൽ 15നും ആറുമുതൽ പത്തുവരെ വാർഡുകളിൽ 16നും പതിനൊന്ന് മുതൽ പതിനാല് വരെ വാർഡുകളിൽ 17നും പഞ്ചായത്ത് കുടുംബശ്രീ ഓഫീസിൽ നടക്കും. ആർ.എസ്.ബി.വൈ കാർഡ്, റേഷൻകാർഡ്, പുതുക്കാൻ വരുന്നയാളുടെ ആധാർകാർഡ്, 50 രൂപ രജിസ്‌ട്രേഷൻ ഫീസ് എന്നിവ കൊണ്ടുവരണമെന്ന് സെക്രട്ടറി അിറയിച്ചു.