കോലഞ്ചേരി: പൂത്തൃക്ക പഞ്ചായത്തിൽ ഓണത്തിന് ഒരുമുറം ജൈവപച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തൈ വിതരണവും സെമിനാറും സംഘടിപ്പിച്ചു. പ്രസിഡന്റ് ഷിജി അജയൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നിമ ജിജോ അദ്ധ്യക്ഷയായി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ മാഗി മെറീന പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് വിജു നത്തുംമോളത്ത്, അംഗങ്ങളായ പോൾ വെട്ടിക്കാടൻ, ഗീത ശശി, കൃഷി ഓഫീസർ കെ.കെ. ലേഖ എന്നിവർ സംസാരിച്ചു. ജോൺ ഷെറി ക്ലാസെടുത്തു.