തിരുവാണിയൂർ: തിരുവാണിയൂർ പഞ്ചായത്തിൽ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് അഡ്വ. കെ.സി. പൗലോസ് നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റെജി ഇല്ലിക്കപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ വി.പി. സുധീശൻ, വി.എസ്. സുധീർ, രമ്യ സുശീന്ദ്രൻ എന്നിവർ സംസാരിച്ചു. പന്ത്രണ്ടായിരത്തോളം പച്ചക്കറി തൈകൾ വിതരണം ചെയ്യും. വെണ്ട, പയർ, ചീര, മുളക്, കുമ്പളം, പാവൽ, പടവലം, ചുരക്ക തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.