കൊച്ചി: കേരള ഫിഷറീസ് സമുദ്ര ശാസ്ത്ര പഠന സർവ്വകലാശാലയിൽ (കുഫോസ്) ഫിഷറീസ്, സമുദ്രശാസ്ത്രം, മാനേജ്‌മെന്റ് എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പഠിപ്പിക്കാൻ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 25 ഒഴിവുകളാണുള്ളത്.സംവരണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും നിയമനം.
2018 ലെ യു.ജി.സി മാനദണ്ഡങ്ങളനുസരിച്ചുള്ള യോഗത്യയുള്ളവരായിരിക്കണം അപേക്ഷകർ. പി.എച്ച്.ഡി ബിരുദമുള്ളവർക്ക് 42,000 രൂപയും അല്ലാത്തവർക്ക് 40,000 രൂപയും പ്രതിമാസ വേതനം ലഭിക്കും. ഉയർന്ന പ്രായപരിധി 40 വയസ്സ്. അർഹതയുള്ളവർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും.
വിവിധ വിഷയങ്ങളിലെ ഒഴിവുകളുടെ എണ്ണവും നിർദ്ധിഷ്ട യോഗത്യയും അപേക്ഷഫോമിന്റെ മാതൃകയും യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിൽ (www.kufos.ac.in) നിന്ന് ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലായ് ഒന്ന്. മുൻവർഷങ്ങളിൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ല. ആവശ്യമെങ്കിൽ അപേക്ഷ പുതുക്കി സമർപ്പിക്കാവുന്നതാണെന്ന് കുഫോസ് രജിസ്ട്രാർ അറിയിച്ചു.