കോലഞ്ചേരി: . മഴയുടെ മറവിൽ മോഷണത്തിനെത്തുന്ന തമിഴ് സംഘങ്ങൾ വിവിധ വേഷങ്ങളിൽ നാട്ടിലും നഗരത്തിലും തമ്പടിച്ചു കഴിഞ്ഞതായി പൊലീസ് കണ്ടെത്തി കഴിഞ്ഞു. ആക്രി പെറുക്കൽ,ചൂലുവില്പന,പക്ഷി വില്പനഅ ,മീൻ പിടിത്തം തുടങ്ങി വിവിധ റോളുകളിൽ ഇവർ നമുക്കു ചുറ്റുമുണ്ട്.

പൊതുവേ കള്ളന്മാർക്ക് ഏ​റ്റവും ഇഷ്ടം മഴക്കാലമാണ്. . മഴക്കാല രാത്രികളിൽ റോഡുകളിൽ ആളുകുറവായിരിക്കുമെന്നതു പ്രധാന കാരണം. എട്ടൊൻപതു മണിയാവുന്നതോടെ റോഡിൽ ആളൊഴിയും. വീടുകളിൽ രാത്രി വൈകി ഉണർന്നിരിക്കുന്നവരുടെ എണ്ണവും കുറയും.
മിക്ക വീടുകളിലും പത്തു പത്തരയ്ക്കു മുൻപായി ലൈ​റ്റണച്ച് മൂടിപ്പുതച്ച് ഉറക്കം തുടങ്ങിയിരിക്കും. പുലർച്ചെ നേരത്തേ എഴുന്നേൽക്കുന്നവരുടെ എണ്ണത്തിലുമുണ്ടാവും കുറവ്. മോഷ്ടാക്കളുടെ ഇഷ്ടനേരമായ പുലർച്ചെ രണ്ടുമുതൽ നാലു വരെ ചു​റ്റും എന്തു നടന്നാലും കാണാൻ ആളുണ്ടാവില്ല. നല്ല മഴയുള്ളപ്പോൾ വീടിന്റെ ജനലോ വാതിലോ പൊളിക്കുമ്പോൾ ശബ്ദം കേൾക്കില്ല. വീടിനു ചുറ്റും നിരീക്ഷണ കാമറകൾ സ്ഥാപിച്ചവർഓർക്കുക. കള്ളൻമാർ ഇതിലേറെ ഹൈടെക്കാണ്. രഹസ്യ കാമറകൾ കണ്ടെത്താനുള്ള ആധുനി​ക സാങ്കേതിക വിദ്യകളും, കാമറയിൽ ശക്തിയേറിയ എൽ.ഇ.ഡി ടോർച്ചുകൾ ഉപയോഗിച്ച് നിരീക്ഷണം മറയ്ക്കുന്ന ഉപാധികളുമായാണ് വരവ്. ഹെൽമെറ്റുംധരിക്കും. മഴക്കള്ളൻമാരിൽ അപകടകാരികൾ തമി​ഴ് നാട്ടി​ലെതസ്ക്കര ഗ്രാമത്തിലെ മുഴുക്കള്ളൻമാരാണ്. വീട്ടുകാരെ ക്രൂരമായി ഉപദ്രവിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. എതിർക്കുന്നവരെ കഠിനമായി നേരിടും. വാതിൽ തകർത്താണ് ഇത്തരക്കാർ മോഷണത്തിനെത്തുന്നത്. പകൽ സമയങ്ങളിൽ വീടിനു ചുറ്റും കറങ്ങി കൃത്യമായ അന്തരീക്ഷം മനസ്സിലാക്കിയാകും ഇവരുടെ ഓപ്പറേഷൻ. വീടുകൾ തേടി കണ്ടെത്തുന്ന സംഘമായിരിക്കില്ല മോഷണത്തിനെത്തുന്നത്. പകൽ സമയങ്ങളിൽ പ്രവർത്തിക്കുന്ന നിരീക്ഷണ കാമറകളിൽ മുഖം പതിഞ്ഞാലും തിരിച്ചറിയാതിരിക്കാനാണ് ആൾ മാറാട്ടം. താമസിക്കുന്നതിന്റെ സമീപ മേഖലകളിൽ മോഷണം നടത്താതെ കിലോ മീറ്ററുകൾ മാറി മോഷ്ടിച്ചു മുങ്ങുകയുമാണ് പതിവ്.

അല്പം ശ്രദ്ധിച്ചാൽ ഒരു പരിധി വരെ മോഷണത്തിനു നമുക്കു തന്നെ തടയിടാം

തൂമ്പ, മൺവെട്ടി, പിക്കാസ്, കോടാലി , വാക്കത്തി എന്നിങ്ങനെ ഘനമേറിയ ആയുധങ്ങൾ വീടിന് പുറത്ത് വെക്കരുത്

ജനൽ, വാതിൽ അടച്ചെന്ന് കിടക്കും മുമ്പ് ഉറപ്പു വരുത്തുക.

വെളിയിൽ പരമാവധി ലൈറ്റുകൾ രാത്രി തെളിച്ചിടു.

അപരിചിതർ വിളിച്ചാൽ വാതിൽ തുറക്കാതെ കാര്യം തിരക്കുക

ടാപ്പുകളിൽ നിന്നും വെള്ളമൊഴുകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം,

ടാപ്പ് തുറന്നിട്ട് പുറത്തിറക്കുക എന്ന തന്ത്രമാകാം

പൊലീസ് സ്റ്റേഷൻ നമ്പറുകൾ പെട്ടെന്ന് കാണത്തക്ക വിധം എഴുതി സൂക്ഷിക്കുക.

അയൽ വാസികളുടെ നമ്പറും കരുതണം. സംശയകരമായ സാഹ ചര്യത്തിൽ ആരെ കണ്ടാലും പൊലീസിൽ വിവരമറിയിക്കണം.

വീടു പൂട്ടി ദൂരയാത്ര പോകുന്നവരും, വീട്ടിൽ പ്രായമായവർ മാത്രം താമസിക്കുന്നവരും പൊലീസിൽ അറിയിക്കണം.