അങ്കമാലി: ഇടമലയാർ കനാൽ വെള്ളം കൂടുതൽ ഭാഗത്തേയ്ക്ക് എത്തിക്കുന്നതിനായി എം.സി.റോഡിന് കുറുകെ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക്.പുഷ് ത്രു സംവിധാനത്തിലൂടെ അങ്കമാലിയിൽ എം.സി. റോഡിന് കുറുകെ കനാൽ നിർമിക്കുന്ന ജോലികളാണ് അന്തിമ ഘട്ടത്തിലെത്തിയിരിക്കുന്നത്.എം.സി.റോഡിലൂടെയുള്ള ഗതാഗതത്തിരക്ക് പരിഗണിച്ചാണ് പുഷ് ത്രൂ സംവിധാനത്തിലൂടെ തുരങ്കമുണ്ടാക്കി കനാൽനിർമിക്കുന്നത്.നിർമാണം പൂർത്തിയായാൽ ജോസ്പുരം ഉൾപ്പെടെയുള്ള നഗരസഭാ പ്രദേശങ്ങളിലേക്ക് ഇടമലയാർ വെള്ളമെത്തും.പുഷ്ത്രു കനാൽ നിർമാണം പൂർത്തിയാകുന്നതോടെ നഗരസഭയുടെ കൂടുതൽ പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കാനാകും.കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കനാലിൽ നിന്നുള്ള ഉറവകൊണ്ടാണ് കിണറുകൾ നിറയുന്നത്.