അങ്കമാലി. വിമോചന സമരത്തിന്റെ അറുപതാം വാർഷികം കേരള പ്രതികരണവേദിയുടെ നേതൃത്വത്തിൽ ആചരിച്ചു.
അങ്കമാലി സെന്റ് ജോർജ് ബസിലിക്ക അങ്കണത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന വിമോചന സമര രക്തസാക്ഷികളുടെ കല്ലറയിൽ തടിച്ച് കൂടിയ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ പ്രതികരണവേദി ചെയർമാൻ ജോസ് വാപ്പാലശേരി പുഷ്പചക്രം സമർപ്പിക്കുകയും ബസിലിക്ക റെക്ടർ റവ.ഡോ. ജിമ്മി പൂച്ചക്കാട്ടിന്റെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തുകയും ചെയ്തു. കുടുംബാംഗങ്ങൾക്ക് പ്രതികരണവേദി കമ്മിറ്റി ഏർപ്പടുത്തിയ പെൻഷൻ വിതരണംമദർ സുപ്പീരിയർ ആൻ സിന എഫ് സി സി നിർവഹിച്ചു.പള്ളിയങ്കണത്തിൽ നടന്ന അനുസ്മരണ സമ്മേളനം വിമോചന സമര നേതാവ് ഗർവ്വാസീസ് അരീക്കൽ ഉദ്ഘാടനംചെയ്തു.പി.ഐ.നാദിർഷാ അധ്യക്ഷത വഹിച്ചു.