അങ്കമാലി :- ഡി.വൈ.എഫ്.ഐ.നായത്തോട് സൗത്ത് യൂണിറ്റ് സെക്രട്ടറി, മുനിസിപ്പൽ കമ്മിറ്റി അംഗം, നാടൻപാട്ട് കലാകാരൻ എന്നീ നിലകളിൽ പ്രവർത്തിച്ച് അകാലത്തിൽ പൊലിഞ്ഞ വി.വി.അമ്പാടിയുടെ ആറാമത് അനുസ്മരണ ദിനം പുതുക്കി.
നായത്തോട് ക്വാളിറ്റി ജംഗ്ഷനിൽ അനുസ്മരണ സമ്മേളനം സി.പി.ഐ.(എം) ഏരിയ സെക്രട്ടറി അഡ്വ.കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു.ഡി. വൈ. എഫ്.ഐ. യൂണിറ്റ് സെക്രട്ടറി പി.ആർ. രെജീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പ്രിൻസ് പോൾ, സി.പി.ഐ.(എം) ലോക്കൽ സെക്രട്ടറി കെ.ഐ.കുര്യാക്കോസ്, കാഞ്ഞൂർ നാട്ടു പൊലിമ സെക്രട്ടറി പ്രശാന്ത് പങ്കൻ, നഗരസഭ കൗൺസിലർ ടി. വൈ. എല്യാസ്, സി.പി.ഐ.(എം) ലോക്കൽ കമ്മിറ്റി അംഗം ജിജൊ ഗർവാസീസ് എന്നിവർ സംസാരിച്ചു.