ആലുവ: ജില്ലാ ആരോഗ്യ വിഭാഗം സംഘടിപ്പിച്ച ലോക രക്തദാതാ ദിന ജില്ലാതല ഉദ്ഘാടനം ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യ്തു.ആലുവ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക്, സെന്റ് സേവ്യേഴ്‌സ് കോളേജ് എൻ.എസ്.എസ്, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികൾ നടന്നത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി.എ. അബ്ദുൾ മുത്തലിബ് അദ്ധ്യക്ഷത വഹിച്ചു. ആലുവ ജില്ലാ ആശുപത്രിയിൽ 25 വർഷം രക്തബാങ്കിലും, ഡയാലിസിസ് ,ഹീമോഫീലിയ യൂണിറ്റുകളിൽ മികച്ച സേവനം പൂർത്തിയാക്കിയ ഡോ.എൻ. വിജയകുമാറിനെ ആദരിച്ചു. 26 തവണ രക്തദാനം നൽകിയ പി. രഘു, 19 തവണ രക്തദാനം നടത്തിയ വിന്നി മാർട്ടിൻ, അഭിഷ് വല്ലഭൻ, 10 തവണ രക്തദാനം നടത്തിയ ജിഷ്ണു രാജ്, ഷീന സെബാസ്റ്റ്യൻ, നാല് തവണ രക്തദാനം നടത്തിയ സെന്റ് സേവ്യേഴ്‌സ് കോളേജിലെ വിദ്യാർത്ഥികളായ പി. ഗായത്രി, സിമാരിയ വില്യംസ് എന്നിവർക്ക് ആലുവ നഗരസഭ അദ്ധ്യക്ഷ ലിസ്സി എബ്രഹാം ഉപഹാരങ്ങൾ കൈമാറി.