ആലുവ: അങ്കമാലി വില്ലേജിലെ ന്യായവില നിർണ്ണയവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളും അപേക്ഷകളും തീർപ്പാക്കാൻ ജൂലൈ 27ന് ആലുവ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ അദാലത്ത് നടത്തും. ഫോർട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തിൽ രാവിലെ 10 മുതലാണ് അദാലത്ത്. പുതിയ അപേക്ഷകൾ ഈ മാസം 26 വരെ അങ്കമാലി വില്ലേജ് ഓഫീസിൽ സ്വീകരിക്കുമെന്ന് ആലുവ തഹസിൽദാർ അറിയിച്ചു.