മൂവാറ്റുപുഴ: പായിപ്ര സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ ബാങ്ക് അംഗങ്ങളുടെ കുട്ടികൾക്ക് കാഷ് അവാർഡ് വിതരണവും പത്താംക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യകുട വിതരണവും നാളെ (ഞായർ) ഉച്ചയ്ക്ക് രണ്ടിന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. കൺസ്യൂമർ ഫെഡ് വൈസ് ചെയർമാൻ പി.എം. ഇസ്മയിൽ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദ് അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് വി.എസ്. മുരളി സ്വാഗതം പറയും. പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ ടി.കെ. സുരേഷ് മുഖ്യാതിഥിയായിരിക്കും. ഡിഗ്രി അവാർഡ് വിതരണം മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. രാമചന്ദ്രനും റാങ്ക് ഹോൾഡർ അവാർഡ് വിതരണം തൃക്കളത്തൂർ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ആർ. സുകുമാരനും നിർവഹിക്കും.