ആലുവ: ഏകദിന സഹകരണ ശിൽപശാല ഇന്ന് രാവിലെ ഒമ്പത് മുതൽ വൈറ്റില മെർമെയ്ഡ് ഹോട്ടലിൽ നടക്കും. ജി.സി.ഡി.എ ചെയർമാൻ വി. സലിം ഉദ്ഘാടനം ചെയ്യും. 'സഹകരണ വൈവിധ്യവും സാധ്യതകളും' എന്ന വിഷയത്തിൽ ഐ.സി.എം ഡയറക്ടർ എം.വി ശശികുമാർ വിഷയം അവതരിപ്പിക്കും. സംസ്ഥാനത്തെ മികച്ച സഹകരണ ബാങ്ക് സെക്രട്ടറിക്ക് ബെസ്റ്റ് സി.ഇ.ഒ അവാർഡും മികച്ച പ്രസിഡന്റിന് ബെസ്റ്റ് കോ-ഓപ്പറേറ്റർ അവാർഡും സമ്മാനിക്കും.