പള്ളുരുത്തി: ഇടക്കൊച്ചി ജ്ഞാനോദയം സഭ ശതാബ്ദിയാഘോഷ സമാപനം ഇടക്കൊച്ചിയിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പരിഷ്കരണ രംഗത്ത് നേതൃത്വം നൽകിയ പണ്ഡിറ്റ് കറുപ്പൻ മാസ്റ്റർ പുതുതലമുറക്ക് പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. സഭയുടെ പ്രവർത്തനങ്ങൾ ഏറെ മാതൃകാ പരമാണ്. ചടങ്ങിൽ കറുപ്പൻ മാസ്റ്ററുടെ വെങ്കലപ്രതിമ സഭാ നേതാക്കൾക്ക് ഗവർണർ കൈമാറി. എം. സ്വരാജ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നിയുക്ത എം.പി ഹൈബി ഈഡൻ, എം.എൽ.എമാരായ ജോൺ ഫെർണാണ്ടസ്, എസ്. ശർമ്മ , സഭ ഭാരവാഹികളായ എ.ആർ. ശിവജി, കെ.ആർ. ഉമേശൻ തുടങ്ങിയവർ പ്രസംഗിച്ചു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച എസ്. രമേശൻ, ചന്തിരൂർ ദിവാകരൻ, ഡോ.കെ.എസ്. അജയകുമാർ, പി.എസ്. ബാലക്യഷ്ണൻ, എ.എം. രതീഷ്, കെ.എ. ബിനു, ആർ. രഞ്ജിഷ, എം.പി. പ്രവിത, വിഷ്ണുപ്രമോദ്, നന്ദന ഷാജി എന്നിവരെ ആദരിച്ചു.