ആലുവ: എസ്.എൻ.ഡി.പി യോഗം ഏലൂർ വടക്കുംഭാഗം ശാഖയുടേയും ഏലൂർ ഉദ്യോഗമണ്ഡൽ വനിതാ സഹകരണസംഘത്തിന്റെയും സംയുക്താടിസ്ഥാനത്തിൽ നാളെ 9.30ന് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. അസ്ദ ആയുർവേദിക് ആശുപത്രിയുമായി സഹകരിച്ചാണ് പരിപാടി. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.കെ രാജു അദ്ധ്യക്ഷത വഹിക്കും. സംഘം പ്രസിഡന്റ് സിന്ധു സുന്ദരൻ, ഡോ നിമിഷ, കളമശ്ശേരി അർബൻ ബാങ്ക് പ്രസിഡന്റ് എൻ.എ. മുഹമ്മദ് കുട്ടി, ടി.വി. രവി, ടി.കെ. സതീഷ്, കുമാരി സരസൻ, ടി.ഡി. സന്തോഷ് എന്നിവർ സംസാരിക്കും.