education
പായിപ്ര ഗവ.യു പി സ്കൂളിൽ നടന്ന പരിസ്ഥിതിദിന വാരാചരണം സമാപനത്തോടനുബന്ധിച്ച് നടന്ന ജൈവവൈവിദ്ധ്യ ഉദ്യാനത്തിലേക്ക് എന്റെ മരം പദ്ധതിയിൽ വാർഡ് മെമ്പർ പി.എസ്.ഗോപകുമാർ വൃക്ഷത്തൈ നടുന്നു

മൂവാറ്റുപുഴ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പായിപ്ര ഗവ. യു പി സ്കൂളിൽ നടന്ന പരിസ്ഥിതി ദിനവാരാഘോഷ പരിപാടികൾ സമാപിച്ചു. വാർഡ് മെമ്പർമാരായ പി.എസ്. ഗോപകുമാർ, നസീമ സുനിൽ എന്നിവർ സമാപന പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി.എൻ. കുഞ്ഞുമോൾ പരിസ്ഥിതിദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് പി.ഇ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾക്കായി പരിസ്ഥിതി ക്വിസ്, കളറിംഗ് മത്സരം, വൃക്ഷത്തൈ വിതരണം, ജൈവ വൈവിദ്ധ്യ ഉദ്യാനത്തിലേക്ക് എന്റെ മരം പദ്ധതി, വീഡിയോ പ്രദർശനം എന്നിവ നടന്നു. കെ.എം നൗഫൽ, സലീന.എ, അനീസ കെ.എം, മുഹ്സിന.പി.കെ, സുമയ്യ മൈതീൻ, സുൽഫീന കെ.എം, ഷൈന കെ.എം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.