തൃക്കാക്കര : അത്താണി സെന്റ്. ആന്റണീസ് റോമൻ കത്തോലിക്ക ദേവാലയത്തിൽ വി.അന്തോനീസിന്റെ തിരുനാളിന് ആരംഭം കുറിച്ച് ഫാ.ആന്റണി റാഫേൽ കൊമരംചാത്ത് കൊടിയേറ്റി. ഫാ. ജോസ് സുരേഷ് വചനപ്രഘോഷണം നടത്തി. തിരുനാൾ ദിനമായ ഇന്ന് രാവിലെ 9.30നുള്ള ദിവ്യബലിക്ക് ഫാ. ബിബു കാടംപറമ്പിൽ മുഖ്യ കാർമ്മികനായിരിക്കും. ഫാ. ഡയസ് വലിയമരത്തിങ്കൽ വചനപ്രഘോഷണം നടത്തും. വൈകിട്ട് 5ന് കലാസന്ധ്യയും ടാലന്റ് ഈവും.ഇടവകയിലെ മതബോധന കുടുംബമാണ് തിരുനാളിന് നേതൃത്വം നൽകുന്നത്.