പറവൂർ : നന്തികുളങ്ങര കലാസാഹിത്യവേദി ആർ.കെ.എം സലിം മാസ്റ്റർ മെമ്മോറിയൽ ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതിദിനാചാരണവും വൃക്ഷത്തൈ വിതരണവും നടന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അഡ്വ. എ. ഗോപി ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് എൽസി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.ആർ. വിനോദ്, സരസമ്മ സോമൻ, ആർ. മുകുകേശൻ, എം.എൻ.ജി നായർ, ചിത്രാ വിജയ് എന്നിവർ സംസാരിച്ചു.