മൂവാറ്റുപുഴ: വൈ.എം.സി.എ ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി. കോശിക്കും യാക്കോബായ സഭ അൽമായ ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ട കമാൻഡർ സി.കെ. ഷാജി ചുണ്ടയിലിനും വൈ.എം.സി.എ കടാതി - മാറാടിയുടെ ആഭിമുഖ്യത്തിൽ സ്വീകരണവും കുടുംബസംഗമവും 16ന് കടാതി ഗവ. യു.പി. സ്‌കൂളിൽ നടക്കും. പ്രസിഡന്റ് തോമസ് ഡിക്രൂസ് അദ്ധ്യക്ഷത വഹിക്കും. യാക്കോബായ സഭ കൊച്ചി ഭദ്രാസനാധിപൻ ജോസഫ് മാർ ഗ്രിഗോറിയോസ് തിരമേനി, ജോസഫ് വാഴയ്ക്കൻ, വൈ.എം.സി.എ കോർ കമ്മിറ്റി ചെയർമാൻ ജോസ് ഉമ്മൻ, വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാ ബാബു, ഡോ. പി.പി. തോമസ് എന്നിവർ പങ്കെടുക്കും.