മൂവാറ്റുപുഴ: കേരള മഹിളാസംഘം മൂവാറ്റുപുഴ മണ്ഡലം സമ്മേളനം നാളെ മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് ഹാളിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ്. ബിജിമോൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എൽദോ എബ്രഹാം എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. മഹിളാസംഘം ജില്ലാ പ്രസിഡന്റ് മല്ലിക സ്റ്റാലിൻ, ജില്ലാ സെക്രട്ടറി എസ്. ശ്രീകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. അരുൺ, പി.കെ. ബാബുരാജ്, ടി.എം.ഹാരിസ്, ജോളി പൊട്ടയ്ക്കൽ, കെ.എ.സനീർ, കെ.ബി. നിസാർ, വി.കെ.മണി, ഗോവിന്ദ് , പി.ജി.ശാന്ത, സീന ബോസ് എന്നിവർ സംസാരിക്കും.