health
ലോകരക്തദാനദിനാചരണത്തോടനുബന്ധിച്ചു മാറാടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ രക്തഗ്രൂപ്പ് ഡയറക്ടറി ആശാവർക്കർ ഷോളി തങ്കച്ചനിൽനിന്ന് പഞ്ചായത്ത് മെബർ സാജു കുന്നപ്പിള്ളി ഏറ്റുവാങ്ങുന്നു

മൂവാറ്റുപുഴ: മാറാടി മഞ്ചരിപ്പടി 84 -ാം നമ്പർ അംഗൻവാടിയിൽ രക്തദാനദിനം ആചരിച്ചു. മാറാടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ എല്ലാവരുടെയും രക്തഗ്രൂപ്പ് അടങ്ങിയ ഡയറക്ടറി ആശാവർക്കർ ഷോളി തങ്കച്ചനിൽ നിന്ന് പഞ്ചായത്ത് മെമ്പർ സാജു കുന്നപ്പിള്ളി ഏറ്റുവാങ്ങി. റെഡ് ക്രോസ് താലൂക്ക് വൈസ് ചെയർമാൻ ജിമ്മി ജോസ്, അംഗൻവാടി ടീച്ചർ ജിജി തോമസ്, ശിവദാസൻ പയ്യപ്പിള്ളിൽ, ഷാജി പൂമറ്റത്തിൽ, ഷീല ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.