തൃക്കാക്കര : ആർക്കൊക്കെ രക്തം നൽകാം ? ആർക്കൊക്കെ പാടില്ല?; തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ചു രക്തദാന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലോക രക്തദാന ദിനത്തോടനുബന്ധിച്ചു തൃക്കാക്കര ബി ആൻഡ് ബി മെമ്മോറിയൽ ആശുപത്രിയും ഭാരത് മാതാ കോളേജം ചേർന്നായിരുന്നു ക്ലാസ് നടത്തിയത്.
പ്രിൻസിപ്പൽ ഡോ.ഷൈനി പാലാട്ടി, ബി ആൻഡ് ബി മെമ്മോറിയൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.പ്രഭു രഞ്ജിത്ത് എന്നിവർ സംസാരിച്ചു. റീജണൽ ഓർഗൻ ട്രാൻസ്‌പ്ലാന്റ് കോർഡിനേറ്റർ അഗസ്റ്റിൻ ആന്റണി ക്ലാസെടുത്തു. തുടർന്ന് രക്തദാന ക്യാമ്പും നടന്നു.