കൊച്ചി:വൃദ്ധരെ സംരക്ഷിക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. മുതിർന്ന പൗരൻമാർക്കെതിരേയുള്ള അതിക്രമങ്ങളും പീഡനങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഹെൽപ് എയ്ജ് എസ്.ഒ.എസ് പുറത്തിറക്കുന്നത്. ഒരു ബട്ടൺ അമർത്തിയാൽ ഏതു കാര്യത്തിനും ഈ ആപ് പരിഹാരം കണ്ടെത്തുമെന്ന് ഹെൽപ് എയ്ജ് ഇന്ത്യ ഡയറക്ടർ ബിജു മാത്യൂ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയിലെ 20 നഗരങ്ങളിൽ ഹെൽപ് എയ്ജ് ഇന്ത്യ നടത്തിയ പഠനവും ഇതോടൊപ്പം പുറത്തിറക്കി.
മുതിർന്ന പൗരൻമാരെ പരിചരിക്കുന്ന 30 -35 പ്രായപരിധിയിലുള്ള പുതുതലമുറയെ കുറിച്ചാണ് പഠനം നടത്തിയത്. 29 ശതമാനം പേർ ഇതൊരു ചെറിയ ബാദ്ധ്യതയായി കണക്കാക്കുന്നു.. 35 ശതമാനം പേർ കടമ പോലെ പരിചരിക്കുന്നു. ഏകദേശം 4125 രൂപ മാതാപിതാക്കളുടെ സംരക്ഷണത്തിനായി ഒരു കുടുംബം ചെലവഴിക്കുന്നുണ്ട്. 42.5 ശതമാനം പേർ മാതാപിതാക്കൾക്ക് മരുന്ന് വാങ്ങാൻ മാസം തോറും പണം ചെലവഴിക്കുന്നുണ്ട്. അധികം വൃദ്ധജനങ്ങളും ആൺമക്കളെയാണ് സാമ്പത്തികസഹായങ്ങൾക്ക് ആശ്രയിക്കുന്നത്. ആൺമക്കളുടെ ഭാര്യമാരിൽ 45 ശതമാനം പേരും അവരെ ആശ്രയിച്ചു കഴിയുന്ന പ്രായമായവരെ പരിഗണിക്കുന്നില്ലെന്നും പഠനം പറയുന്നു. 85 ശതമാനം മക്കളും സ്വന്തം അച്ഛനെയും അമ്മയെയും സന്തോഷത്തോടെയാണ് സംരക്ഷിക്കുന്നത്. . 40 വർഷമായി മുതിർന്ന പൗരൻമാർക്കിടയിൽ പ്രവർത്തിക്കുകകയാണ്
.ഹെൽപ് എയ്ജ് ഇന്ത്യ.
സ്വന്തം വരുമാനമില്ലാത്തവൃദ്ധർ :39 ശതമാനം
രക്ഷിതാക്കളെ പണം നൽകി വൃദ്ധസദനങ്ങളിൽ പാർപ്പിച്ചവർ :29 ശതമാനം
മുതിർന്ന പൗരൻമാരെ ഭാരമായി കണക്കാക്കുന്നത്:15 ശതമാനം പേർ