പള്ളുരുത്തി: കൊച്ചിൻ കോർപ്പറേഷനിലെ മാലിന്യം ശേഖരിക്കുന്ന തൊഴിലാളികൾക്ക് പള്ളുരുത്തി സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ മഴക്കോട്ടും കൈ ഉറയും നൽകി. കുമ്പളങ്ങി വഴി ബാങ്ക് ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് ടി.കെ.വൽസൻ ഉദ്ഘാടനം ചെയ്തു. കെ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു.