മൂവാറ്റുപുഴ: ട്രാൻസ് ഗ്രിഡ് വിംഗിന്റെ 66 കെ.വി ടവർ അപ്ഗ്രഡേഷൻ ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ 66 കെ.വി മാറാടി സബ് സ്റ്റേഷൻ ഷട്ട്ടൗൺ ആയിരിക്കും. കൂത്താട്ടുകുളം സബ് സ്റ്റേഷനിൽ നിന്നും മൂവാറ്റുപുഴ സബ് സ്റ്റേഷനിൽ നിന്നും ബാക്ക് ഫീഡിംഗ് ചെയ്യുന്നതിനാൽ ആരക്കുഴ റോഡിലും എം.സി. റോഡിലും പിറവം റോഡിലും ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ വൈദ്യുതി ഭാഗികമായി മുടങ്ങും. മങ്ങപ്ര, മാറാടി പള്ളിക്കവല, ഉന്നക്കുപ്പ എന്നീ സ്ഥലങ്ങളിൽ വൈദ്യുതി പൂർണമായും മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.