കൊച്ചി : മിൽമ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തിലെ അപാകതകൾ
പരിഹരിക്കണമെന്ന് മിൽമ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി
ആവശ്യപ്പെട്ടു. ഒഴിവുള്ള തസ്തികകളിൽ ഉടൻ നിയമനം നടത്തണമെന്നും പത്തു വർഷത്തിലേറെയായി ജോലി ചെയ്യുന്ന താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ഭാരവാഹികളായി ആർ.ചന്ദ്രശേഖരൻ ( പ്രസിഡന്റ് ), ഭൂവനചന്ദ്രൻ നായർ ( വർക്കിംഗ് പ്രസിഡന്റ് ), കെ. സുരേന്ദ്രൻ, കുഞ്ഞ് ഇല്ലംപിളളി, ടി.വി. ഷാജി (വൈസ് പ്രസിഡന്റുമാർ) എ.ബി. സാബു (ജനറൽ സെക്രട്ടറി), ജി. രാമകൃഷ്ണൻ, എസ്. സുരേഷ്‌കുമാർ, അനിലൻ, ജി.പ്രേമൻ (ജോയിന്റ് സെക്രട്ടറിമാർ) എസ്.എസ്. പ്രദീപ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.