പെരുമ്പാവൂർ:നെടുങ്ങപ്ര സഹകരണ ബാങ്ക് ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ ഒൻപത് മുതൽ അഞ്ച് വരെ ബാങ്ക് ഹെഡ് ഓഫീസിലാണ് തിരഞ്ഞെടുപ്പ്. സഹകരണ സംരക്ഷണ മുന്നണി, ഐക്യജനാധിപത്യ മുന്നണി എന്നീ പാനലുകളിലാണ് സ്ഥാനാർത്ഥികൾ. ഒരു സ്വതന്ത്രനും മത്സര രംഗത്തുണ്ട്. ആറ് മാസമായി അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരിക്കുന്ന ബാങ്കിൽ ഏറെ വിവാദങ്ങൾക്കിടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പൊലീസ്‌
കാവലിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.