കൊച്ചി: അന്താരാഷ്ട്ര യോഗാ ദിനത്തിന് മുന്നോടിയായി നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ ജില്ലകൾതോറും യോഗാ വാരാചരണ പരിപാടികൾ സംഘടിപ്പിക്കുന്നു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി കച്ചേരിപ്പടി ആയുർവേദ ആശുപത്രി പരിസരത്ത് സംഘടിപ്പിച്ച വിളംബരജാഥ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ.അബ്ദുൽ മുത്തലിബ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ഉഷയ്ക്ക് പതാക കൈമാറി നിർവഹിച്ചു. 21 ന് നടക്കുന്ന യോഗാ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളുകളിൽ യോഗാ ക്ളാസ്, ഐ.ടി ജീവനക്കാർക്കായി സ്ട്രെസ് മാനേജ്‌മെന്റ് പരിശീലനം, സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക യോഗമുറകൾ എന്നിങ്ങനെ വിവിധ പരിപാടികൾ നടക്കും.