കൊച്ചി: ദേശീയ രാഷ്ടീയത്തിൽ ബി.ജെ.പി നേടിയ ജനകീയ വിജയം കേരളത്തിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ആവർത്തിക്കുമെന്ന് ബി.ജെ.പി ദേശീയ നിർവാഹസമിതി അംഗം സി.കെ . പത്മനാഭൻ പറഞ്ഞു. എറണാകുളം നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. ഷൈജു, ട്രഷറർ കെ.എസ്. സുരേഷ്‌കുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.ജി. ബാലഗോപാൽ, വി.വി. രമേശ് എന്നിവർ പ്രസംഗിച്ചു.