മുവാറ്റുപുഴ: സി.പി.എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് മൂവാറ്റുപുഴയിൽ പി.പി. എസ്തോസ് അനുസ്മരണ സമ്മേളനം നടക്കും. രാവിലെ 9 ന് എസ്തോസ് ഭവൻ ഓഡിറ്റോറിയത്തിൽ ചേരുന്ന അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിക്കും. സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ , ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.എം. ഇസ്മയിൽ, പി.ആർ. മുരളീധരൻ, ഏരിയാ സെക്രട്ടറി എം.ആർ. പ്രഭാകരൻ എന്നിവർ സംസാരിക്കും.