കൊച്ചി: പാലാരിവട്ടം ഫ്ളൈഓവർ നിർമ്മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കരാർ കമ്പനിയായിരുന്ന ആർ.ഡി.എസ് പ്രൊജക്‌ട് ലിമിറ്റഡിന്റെ എറണാകുളം പനമ്പള്ളിനഗറിലുള്ള റീജണൽ ഓഫീസിലും മാനേജിംഗ് ഡയറക്‌ടറുടെ കാക്കനാട് പടമുഗളിലുള്ള ഫ്‌ളാറ്റിലും വിജിലൻസ് പരിശോധന നടത്തി.നിർമ്മാണവുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്താനായിരുന്നു ശ്രമം.ചില ഫയലുകൾ ലഭിച്ചതായി വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. വിജിലൻസ് എറണാകുളം യൂണിറ്റ് എസ്.പി. ജെ.ഹിമേന്ദ്രനാഥ്, ഡിവൈ.എസ്.പി അശോക് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പരിശോധന ഇന്ന് പുലർച്ചെയാണ് അവസാനിച്ചത്.