കൊച്ചി: ആറു പതിറ്റാണ്ടായി ഗുജറാത്തിന്റെ വ്യവസായ വികസനത്തിൽ പങ്കാളിയും ജീവകാരുണ്യ പ്രവർത്തകനും മലയാളിയുമായ ജോൺ ഗീവർഗീസിന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച 'ഐതിഹാസിക ജീവിതം' പ്രകാശനം ചെയ്തു. ജയരാമൻ കടമ്പാട്ടാണ് പുസ്തകം തയ്യാറാക്കിയത്.
കർദ്ദിനാൾ ജോർജ് ആലഞ്ചേരിയും ഡോ. റസൂൽ പൂക്കുട്ടിയും ചേർന്ന് പുസ്തകം പ്രകാശനം ചെയ്തു. വൈ.എം.സി.എ. ദേശീയ പ്രസിഡന്റ് ജസ്റ്റിസ്. ബെഞ്ചമിൻ കോശി അദ്ധ്യക്ഷത വഹിച്ചു.
ഡോ. കുര്യൻ ജോൺ മേളാംപറമ്പിൽ, ഡോ. ജാൻസി ജെയിംസ്, ഡോ. കെ.എസ്. രാധാകൃഷ്ണൻ, ടി.പി.എം. ഇബ്രാഹിംഖാൻ, സി.എ. എബ്രഹാം തോമസ്, ഡെപ്യുട്ടി മേയർ ടി.ജെ. വിനോദ്, കെ.എം. ഹാരിസ്, അബി ഈശോ, സാജു കുര്യൻ, എം.പി. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.