കൊച്ചി: അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ എക്‌സ്ട്രാ കോർപോറിയൽ ബ്രെയിൻ ഓക്‌സിജനേഷൻ (എക്‌മോ) സംവിധാനത്തേക്കുറിച്ചുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. കാനഡയിലെ സിക് കിഡ്‌സ് ടൊറന്റോയിൽ നിന്നുള്ള വിദഗ്ദ്ധർ നേതൃത്വം നൽകി. ഹൃദയവും ശ്വാസകോശവും തകരാറിലായി അതീവ ഗുരുതരാവസ്ഥയിലുള്ളവരുടെ ജീവൻ നിലനിർത്താൻ ഉപയോഗിക്കുന്ന സംവിധാനമാണ് എക്‌മോ. കോൺഫറൻസിൽ മുന്നൂറോളം സർജൻമാരും അനസ്‌തേഷ്യ വിദഗ്ദ്ധരും പീഡിയാട്രിക് കാർഡിയോളജിസ്റ്റുകളും നഴ്‌സുമാരും പങ്കെടുത്തു. അമൃത ആശുപത്രിയും കുട്ടികളിലെ ഹൃദ്‌രോഗത്തിന് പരിഹാരം തേടുന്ന രാജ്യാന്തര എൻ.ജി.ഒ ചിൽഡ്രൻസ് ഹാർട്ട് ലിങ്കും ചേർന്നാണ് കോൺഫറൻസ് സംഘടിപ്പിച്ചത്.