കൊച്ചി: കൊച്ചി നഗരസഭാ പരിധിയിൽ താമസക്കാരായ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്കുള്ള 2019-20 വർഷത്തെ സ്കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. ഡിവിഷൻ കൗൺസിലർമാരിൽ നിന്നും നഗരസഭ മെയിൻ ഓഫീസ് പ്ളാനിംഗ് വിഭാഗത്തിൽ നിന്നും അപേക്ഷാഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജൂലായ് 31 ന് മുമ്പായി പ്ളാനിംഗ് വിഭാഗത്തിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.