പെരുമ്പാവൂർ: മാറമ്പള്ളി സർവീസ് സഹകരണ ബാങ്ക് സഹകാരികളുടെ മക്കളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ചവർക്കും ബാങ്ക് പരിധിയിൽ നിന്ന് 100 ശതമാനം വിജയം നേടിയ ഹൈസ്‌കൂളുകൾക്കുള്ള പുരസ്‌കാര വിതരണം നിയുക്ത എം.പി ബെന്നി ബഹനാൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എം. അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ശാരദ സ്വാഗതം പറഞ്ഞു.
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി. എസ് സി കെമിസ്ട്രിയിൽ റാങ്ക് നേടിയ മുഹ്‌സിനയ്ക്കുള്ള പ്രത്യേക പുരസ്‌കാരം മുൻ മന്ത്രി ടി. എച്ച്. മുസ്തഫ നൽകി . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുൽ മുത്തലിബ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ്, ഫാത്തിമ ജബ്ബാർ, റനീഷ അജാസ്, സനിത റഹീം, സമിജ മുജീബ്, സി.എ. ഫൈസൽ, ടി.എച്ച്.അബ്ദുൽ ജബ്ബാർ, ഷമീർ തുകലിൽ, എം. എ. മുഹമ്മദ് കുഞ്ഞാമി, ഷാനവാസ് മുടിക്കൽ, സിസ്റ്റർ ഗ്രേസി, , എം. എം. അബ്ദുൽ റഹീം, ഫൈസൽ മനയിൽ, വി. എ ഹസൈനാർ, മുജീബ് വടക്കൻ, പി. എ അനീഷ്‌കുമാർ, ശ്രീത സുരേഷ്, റസിയ അബ്ദുൽജലീൽ എന്നിവർ പ്രസംഗിച്ചു.