പെരുമ്പാവൂർ: വെങ്ങോല പഞ്ചായത്തിൽ അറയ്ക്കപ്പടി വില്ലേജിലെ പി.പി. റോഡിനോട് ചേർന്ന് കിടക്കുന്ന കല്ലിയേലി പാടശേഖരം സ്വകാര്യ വ്യക്തികൾ മണ്ണിട്ടു നികത്തുന്നതായി പരാതി. മണ്ണടിക്കുന്നതിനായി റോഡിൽ നിന്നും പാടശേഖരത്തിലേക്ക് അനധികൃതമായി പാലവും നിർമ്മിച്ചു. രാത്രികാലങ്ങളിൽ അധികൃതരുടെ ഒത്താശയോടെയാണ് പാടശേഖരത്തേക്ക് മണ്ണടിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. നികത്തപ്പെട്ട ഭാഗത്തെ മണ്ണ് നീക്കം ചെയ്ത് പാടശേഖരം പൂർവ്വ സ്ഥിതിയിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.