bodhavalkaranam
വഴിത്തല ശാന്തിഗിരി കോളേജിലെ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ പെരുമ്പാവൂർ പൊലീസിന്റ സഹായത്തോടെ ഇതരസംസ്ഥാന തൊഴിലാളികൾക്കായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ്

പെരുമ്പാവൂർ: വഴിത്തല ശാന്തിഗിരി കോളേജിലെ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ പെരുമ്പാവൂർ പൊലീസിന്റ സഹായത്തോടെ ഇതരസംസ്ഥാന തൊഴിലാളികൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. മലയാളം അറിയാത്തതിനാൽ പൊതുസ്ഥലങ്ങളിലും കടകളിലും ബസിലുമൊക്കെ തങ്ങൾ കബളിപ്പിക്കപ്പെടുകയാണെന്നും തങ്ങൾക്ക് വളരെയധികം വേർതിരിവ് അനുഭവിക്കേണ്ടി വരുന്നുണ്ടെന്നും തൊഴിലാളികൾ പറഞ്ഞു. പോൾ തമ്പി നയിച്ച ക്ലാസിൽ പെരുമ്പാവൂർ ഡെൽറ്റ പ്ലൈവുഡ് കമ്പനിയിലെ 75 തൊഴിലാളികൾ പങ്കെടുത്തു. കോളേജ് സോഷ്യൽ വർക്ക് വിഭാഗം മേധാവി പ്രൊഫ. ആൻ ഷാരോണും ജനമൈത്രി പൊലീസും പങ്കെടുത്തു.