പെരുമ്പാവൂർ: രായമംഗലം പഞ്ചായത്തിലെ ജയകേരളം - മനയ്ക്കപ്പടി റോഡ് ജില്ലാ പഞ്ചായത്തിന്റെ ഫണ്ടായ 15 ലക്ഷം രൂപ ചെലവഴിച്ച് പുനരുദ്ധ്വാരണം ചെയ്തതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ബേസിൽ പോൾ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോയി വെള്ളാഞ്ഞി, മെമ്പർ ഐസക് തുരുത്തിയിൽ, രാജൻ വർഗീസ്, മുൻ പ്രസിഡന്റ് ജോയി പൂണേലി, ദേവസി ജോസഫ്, ബീനാ ദിവാകരൻ, കെ. വി. ജെയ്‌സൺ, ഷിജോ വർഗീസ്, ചെറിയാൻ ജോർജ്, ബിജു എന്നിവർ സംസാരിച്ചു.