dr-a-v-pathi
പെരുമ്പാവൂർ റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ സജീവിനും സന്തോഷിനും നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം ഡിസ്ട്രിക്ട് ഗവർണർ ഡോ. എ.വി. പതി നിർവഹിക്കുന്നു

പെരുമ്പാവൂർ: പ്രളയത്തിൽ വീട് നശിച്ചവർക്ക് പെരുമ്പാവൂർ റോട്ടറി ക്ലബ് വീട് നിർമ്മിച്ചു നൽകി. കൂവപ്പടി പനങ്കുരുതോട്ടത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന സജീവ്, സന്തോഷ് സഹോദരങ്ങൾക്കാണ് വീട് നിർമ്മിച്ചു നൽകിയത്. ഭവനത്തിന്റെ താക്കോൽദാനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. എ.വി. പതി നിർവഹിച്ചു. സമ്മേളനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടെൽക് ചെയർമാൻ അഡ്വ. എൻ.സി. മോഹനൻ മുഖ്യാതിഥിയായി. ക്ലബ് പ്രസിഡന്റ് എജി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഡയറക്ടർ അഡ്വ. സോണറ്റ് പോൾ, അസി. ഗവർണർ ഡോ. ഫിജി ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി. പ്രകാശ്, വാർഡ് മെമ്പർ സാബു പാത്തിക്കൽ, ക്ലബ് സെക്രട്ടറി അഡ്വ. സജിത് ബാബു, കമ്മിറ്റി ചെയർമാൻ കെ.കെ. മാത്യു എന്നിവർ സംസാരിച്ചു.