പെരുമ്പാവൂർ: അശമന്നൂർ ഗ്രാമപഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന വനിതകൾക്കുള്ള യോഗ പരിശീലനത്തിന് പരിശീലകന്റെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.എൻ.വൈ.എസ് ബിരുദമോ തത്തുല്യമായ മറ്റു ബിരുദമോ നേടിയവരോ യോഗ അസോസിയേഷനും കേരള സ്പോർട്ട്സ് കൗൺസിലും അംഗീകരിച്ച യോഗ്യതയുള്ളവരോ ആയിരിക്കണം. അപേക്ഷകൾ സർട്ടിഫിക്കറ്റിന്റെ കോപ്പികളോടെ 19ന് ഉച്ചയ്ക്ക് രണ്ടുവരെ അശമന്നൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.