കൊച്ചി: വ്യാജ ഭാഗ്യക്കുറി ടിക്കറ്റുകൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ ലോട്ടറി ഏജന്റുമാർക്കും വില്പനക്കാർക്കും ടിക്കറ്റുകളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായി 22ന് വൈകിട്ട് മൂന്നിന് എറണാകുളം സൗത്ത് എസ്.ആർ.വി ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ പരിശീലന ക്ളാസ് നടത്തും. 29 ന് വൈകിട്ട് മൂന്നിന് മൂവാറ്റുപുഴ കടാതി ഗവ. യു.പി സ്‌കൂളിലും പരിശീലനം സംഘടിപ്പിച്ചിട്ടുണ്ട്. ഭാഗ്യക്കുറി ഏജന്റുമാരും വില്പനക്കാരും നിർബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ ലോട്ടറി വെൽഫെയർ ഓഫീസർ അറിയിച്ചു.