കൊച്ചി: ഭിന്നശേഷിക്കാരിലെയും അംഗപരിമിതരിലെയും യോഗ്യരായ അഞ്ചു വിദ്യാർത്ഥികൾക്ക് സൗജന്യമായി എം.ബി.എ ചെയ്യാൻ കൊച്ചി ബിസിനസ് സ്‌കൂൾ അവസരം ഒരുക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാലക്കാട് ലീഡ് കോളേജുമായി അക്കാഡമിക് പാർട്ണർഷിപ്പിലൂടെയാണ് ബിസിനസ് പഠനം ഒരുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളുടെ മുഴുവൻ പഠന ചെലവും മാനേജ്മെന്റ് വഹിക്കും. വാർത്താസമ്മേളനത്തിൽ കോർപറേറ്റ് റിലേഷൻ ഡീൻ ഡോ. അലക്‌സാണ്ടർ ഇട്ടി, പ്രൊഫ. പി. ജയദേവ് എന്നിവർ പങ്കെടുത്തു.