പറവൂർ : കേന്ദ്ര റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി പറവൂർ നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് 13 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതായി വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു. മാല്യങ്കര - മൂത്തകുന്നം റോഡ്, ലേബർ ജംഗഷൻ മുതൽ ഗോതുരുത്ത് കിഴക്കേ പള്ളി, വടക്കുംപുറം പാലം മുതൽ കൈരളി ജംഗ്ഷൻ റോഡ്, കൈരളി ജംഗ്ഷൻ മുതൽ പാലിയം പഞ്ചായത്ത് ഓഫീസ് വഴി പാലിയംനട വറോഡ്, ചേന്ദമംഗലം പാലിയം കവല മുതൽ ചേന്ദമംഗലം പാലം റോഡ്, കോട്ടയിൽ കോവിലകം മുതൽ കുന്നത്തുതളി വഴി താന്നിപ്പാടം റോഡ്. വേലംകടവ് സൊസൈറ്റി മുതൽ ഭരണിമുക്ക് കവല റോഡ്, കൊട്ടുവള്ളിക്കാട് - ചെട്ടിക്കാട് പള്ളി റോഡ് എന്നിവയ്ക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. വീതികൂട്ടി ആധുനിക രീതിയിൽ ബി.എം.ബി.സി. ടാറിംഗ് നടത്തും. റോഡുകൾക്ക് ആവശ്യമായ ഭാഗങ്ങളിൽ സംരക്ഷണ ഭിത്തിയും കാനയും നിർമ്മിക്കും.