കൊച്ചി: സി.ബി.എസ്.ഇ വിദ്യാർത്ഥികൾ ഇനി കണക്കിന് മുന്നിൽ മുട്ടുമടക്കേണ്ട. കണക്കുപഠനം ലളിതമാക്കാനുള്ള ട്യൂട്ടർമൈൻ ആപ്പ് സേവനം ആരംഭിച്ചു. ഒരു ലക്ഷത്തിലേറെ ചോദ്യങ്ങൾ ആപ്പിലൂടെ സൗജന്യമായി ലഭിക്കും. ആറു മുതൽ പന്ത്രണ്ടു ക്ലാസുവരെയുള്ള സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്കുള്ള മൾട്ടിപ്പ്ൾ ചോയ്‌സ് ചോദ്യങ്ങളും സെൽഫ് അസെസ്‌മെന്റ് ചോദ്യങ്ങളുമാണ് ആപ്പിൽ ലഭിക്കുക. മൾട്ടിപ്പ്ൾ ചോയ്‌സ് ചോദ്യങ്ങളുടെ ഉത്തരങ്ങളും സെൽഫ് അസെസ്‌മെന്റ് ചോദ്യങ്ങളുടെ ഉത്തരങ്ങളിലേയ്ക്കുള്ള നിർദേശങ്ങളും ആപ്പിലുണ്ട്. പ്രധാനപ്പെട്ട ഒട്ടേറെ ഉത്തരങ്ങൾ വിഡിയോ ഫോർമാറ്റിലും ലഭ്യമാണ്. സൗജന്യമായി കാണാവുന്ന ഇത്തരം 5000ത്തിലേറെ വിഡിയോകൾ ആപ്പിലുണ്ടെന്ന് ട്യൂട്ടർമൈൻ സി.ഇ.ഒ രാംമോഹൻ നായർ പറഞ്ഞു. പാഠപുസ്തകങ്ങളേയും മുൻവർഷ പരീക്ഷാച്ചോദ്യങ്ങളേയും അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. എല്ലാ ടെസ്റ്റ്‌പേപ്പറുകൾക്കും ഓ്ട്ടോമാറ്റിക്കായി മാർക്കുകൾ കണക്കാക്കുന്ന സ്‌കോർഷീറ്റുമുണ്ട്. ആൻഡ്രോയ്ഡ് പ്ലേസ്റ്റോറിൽ tutormine എന്ന് സെർച്ച് ചെയ്ത് ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാനാകും.