കൊച്ചി: കേരള കൊങ്കണി ഭാഷ പ്രചാർ സംഘിന്റെ ആഭിമുഖ്യത്തിൽ 100 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൊച്ചി മട്ടാഞ്ചേരി മായാ മണ്ഡലിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കേരള കുഡുംബി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബാബു ജീ ഓലയിൽ നിർവ്വഹിച്ചു. തുണ്ടിപ്പറമ്പിൽ താമസിച്ചിരുന്ന വിലാസിനി അമ്മയുടെ ഓർമ്മയ്ക്കായിട്ടാണ് പഠനോപകരണങ്ങൾ നൽകിയത്. ബി.ജെ.പി.ഒ.ബി.സി. മോർച്ച എറണാകുളം ജില്ലാ പ്രസിഡന്റ് കെ.കെ.വേലായുധൻ മുഖ്യാതിഥിയായിരുന്നു. കേരള കൊങ്കണി ഭാഷ പ്രചാർ സംഘ് പ്രസിഡന്റ് കെ.വിശ്വനാഥൻ മുഖ്യ പ്രഭാഷണം നടത്തി. ശബരിമല കർമ്മസമിതി പ്രസിഡന്റ് ആർ.സദാനന്ദൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. കൊച്ചി മണ്ഡലം സെക്രട്ടറി മൻജൂനാഥ് എസ് പൈ, അഡ്വ. വി.എൻ.വസന്തകുമാർ, ബി.ജെ.പി.ചെറളായി ഏരിയാ പ്രസിഡന്റ് ആർ.അനന്തകമ്മത്ത്, ബി.ജെ.പി. ഒ.ബി.സി. മോർച്ച സംസ്ഥാന സെക്രട്ടറി സുനിൽ തീരഭൂമി, ശബരിമല കർമ്മസമിതി ജനറൽ സെക്രട്ടറി ആർ.ശെൽവരാജ്, കർഷകമോർച്ച ജില്ലാ സെക്രട്ടറി.എ.ഗോവിന്ദ രാജ്, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് പി.എച്ച്.ശൈലേഷ് കുമാർ, പി.മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.