ആലുവ: 'നേരറിവ് നല്ല നാളേക്ക് 'എന്ന പ്രമേയവുമായി സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷൻ (എസ്.കെ.എം.എം.എ) ജില്ലാ കമ്മിറ്റി എടയപ്പുറം ജമാഅത്ത് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല മദ്രസ അധ്യായന വർഷാരംഭം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
'മിഹ്രജാനുൽ ബിദായ 'കാമ്പയിൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ഇ.എസ്. ഹസ്സൻ ഫൈസി ഉദ്ഘാടനം ചെയ്തു. എസ്.കെ.എം.എം.എ ജില്ലാ പ്രസിഡന്റ് ടി.എ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സിയാദ് ചെമ്പറക്കി, ജില്ലാ ട്രഷറർ അബ്ദുൽ സലാം ഹാജി, എടയപ്പുറം ജമാഅത്ത് പ്രസിഡന്റ് വി.കെ. മുഹമ്മദ് ഹാജി, ജമാഅത്ത് ചീഫ് ഇമാം അഷറഫ് ഹുദവി, അബ്ദുൽ സമദ് ദാരിമി, അബ്ദുൽ കരീം ഫൈസി, കരീം കുന്നപ്പള്ളി, ടി.എ. ബഷീർ, അനസ് വാഫി, കെ.പി. നാസർ, നാസർ കൊടവത്ത് എന്നിവർ സംസംരിച്ചു.