ആലുവ: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കെയർ ഹോം പദ്ധതി പ്രകാരം സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ നേതൃത്വത്തിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം ബെന്നി ബെഹന്നാൻ എം.പിയും അൻവർ സാദത്ത് എം.എൽ.എയും നിർവഹിച്ചു.
മേക്കാട് സ്വദേശിനി കുഞ്ഞുമോൾക്കാണ് വീട് നിർമ്മിച്ച് നൽകിയത്. അൻവർ സാദത്ത് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ബാങ്ക് പ്രസിഡന്റ് കെ.കെ. ജിന്നാസ് അദ്ധ്യക്ഷത വഹിച്ചു. നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ മുഖ്യപ്രഭാഷണം നടത്തി. അസി. രജിസ്ട്രാർ എൻ. വിജയകുമാർ, മുൻ എം.എൽ.എ എം.എ.ചന്ദ്രശേഖരൻ, വീടുപണികളുടെ കോഓഡിനേറ്റർ ജോർജ്ജ് പി. അരീക്കൽ, ബാങ്ക് ഡയറക്ടർമാരായ എസ്.എൻ. കമ്മത്ത്, സി. ഓമന, പി.വൈ. വർഗ്ഗീസ്, പി.വി. പൗലോസ്, സംഗീതാ സുരേന്ദ്രൻ, ലിസി ജോർജ്ജ്, പി.വൈ. ശാബോർ, ലിജി പി.സ്‌കറിയ, പി.ഐ. ഏലിയാമ്മ, ഇ.സി. ജോയി, ഉമൈബാബീവി എന്നിവർ സംസാരിച്ചു.