അങ്കമാലി .അങ്കമാലി മർച്ചന്റ്സ് അസോസിയേഷന്റെ പ്രസിഡന്റായി എൻ.വി പോളച്ചൻ ചുമതലയേറ്റു.മുൻപ്രസിഡന്റ് നിക്‌സൺ മാവേലിയുടെ അധ്യക്ഷതയിൽ ചേർന്ന സ്ഥാനാരോഹണ ചടങ്ങ് ജില്ല പ്രസിഡന്റ് പി. എ. എം.ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് ജോജി പീറ്റർസത്യവാചകം ചെല്ലി കൊടുത്തു.ജനറൽ സെക്രട്ടറി ഡാന്റി ജോസ്, ട്രഷറർ തോമസ് കുര്യാക്കോസ് ,വൈസ് പ്രസിഡന്റുമാരായ, ആന്റോ പി.ഒ, സി.ഡി ചെറിയാൻ, സെക്രട്ടറിമാരായ ഡെന്നി പോൾ, എം.ഒ .മാർട്ടിൻ, മുൻ ജനറൽ സെക്രട്ടറി ജോണികുര്യാക്കോസ്, വനിതാ വിങ് പ്രസിഡന്റ് എൽസി പോൾ, യൂത്ത് വിങ് പ്രസിസന്റ് സനൂജ് സ്റ്റീഫൻ, മുൻ പ്രസിഡന്റുമാരായ ഇ.പി സാമുവൽ,ഫ്രാൻസിസ് തച്ചിൽ, പോൾ വർഗീസ്, സാജു ചാക്കോ എന്നിവർ സംസംരിച്ചു.