ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി സംഘടിപ്പിച്ച സൗജന്യ പ്രഷർ - ഷുഗർ പരിശോധന ക്യാമ്പ് കീഴ്മാട് ഗ്രാമപഞ്ചായത്ത് അംഗം ലിസ്സി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. എ.എൻ. രാജമോഹൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എ. ഷാജിമോൻ, എ. സോജൻ ജേക്കബ്, കെ.എം. ഭാസ്‌ക്കരൻ, എ.എസ്. അബ്ദുൾ ലെത്തീഫ് എന്നിവർ സംസാരിച്ചു.