പറവൂർ : നിയന്ത്രണം വിട്ട കാർ തോട്ടിലേക്കു മറിഞ്ഞു. കോൺവന്റ് റോഡിൽ വൃന്ദാവൻ ബസ് സ്റ്റോപ്പിനു സമീപം ഇന്നലെ പുലർച്ചെയാണ് അപകടം. കാറിലുണ്ടായിരുന്ന യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപെട്ടു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഇവിടെ തോട്ടിലേക്കു കാർ മറിയുന്നത്. കഴിഞ്ഞ മാസം 29ന് മറ്റൊരു കാർ അപകടത്തിൽപ്പെട്ടിരുന്നു. റോഡരികിലെ വൈദ്യുതി പോസ്റ്റിന്റെ ഒരു ഭാഗവും തോടിനോടു ചേർന്നുളള മൂന്നു വാർക്ക കുറ്റികളും ഇടിച്ചുതകർത്താണ് ഇന്നലെ കാർ തോട്ടിലേക്കു മറിഞ്ഞത്. റോഡിലെ വളവാണ് അപകടത്തിനു കാരണം. ദിശാബോർഡുകളില്ലാത്തത് അപകടങ്ങൾക്ക് ഇടയാകുന്നത്. കുറ്റികളിൽ റിഫ്ലക്ടർ പോലുമില്ല. ബലമുള്ള സംരക്ഷണഭിത്തി നിർമിക്കേണ്ടത് അത്യാവശ്യമാണ്. തോട്ടിൽ വെള്ളം കുറവായതുകൊണ്ടുമാത്രമാണ് യാത്രക്കാർ അപകടമില്ലാതെ രക്ഷപ്പെട്ടത്.