ഇടപ്പള്ളി : വെള്ളക്കെട്ട് ഒഴിവാക്കാനായി ഇടപ്പള്ളിയിൽ നടുറോഡിൽ കുത്തിയ
കുഴി കോർപ്പറേഷന് തലവേദനയാകുന്നു .പൊതുമരാമത്തു അധികൃതർ തിരിഞ്ഞു
നോക്കാത്തത് മൂലം കുഴി മൂടൽ ജോലികൂടി ഇപ്പോൾ ഏറ്റെടുക്കേണ്ടി വരുമെന്ന
ആശങ്കയിലാണ് കോർപ്പറേഷൻ
തിരക്കേറിയ ഗുരുവായൂർ റോഡിൽ പള്ളിക്കു മുന്നിലാണ് കഴിഞ്ഞ ദിവസം റോഡ്
വെട്ടിപൊളിച്ചത് .കാന തീരുന്ന ഭാഗത്തു മണ്ണ് മൂടിയത് മൂലം വെള്ളം ഒഴുകി
പോകാൻപറ്റാത്ത അവസ്ഥയിലായിരുന്നു .റോഡിന്റെ അടിയിലൂടെയുള്ള കലുങ്ക്
തെളിച്ചാണ് ഒടുവിൽ വെള്ളം ഒഴുക്കി കളഞ്ഞത് .അടിയന്തിര
നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ ടെലിഫോൺ കേബിളുകളും മുറിഞ്ഞിരുന്നു .ഇത്
ശനിയാഴ്ച അധികൃതരെത്തി ശരിയാക്കി .എന്നാൽ കുഴി
മൂടിയാൽ വീണ്ടും വെള്ളക്കെട്ട് ഉണ്ടാകും .പൊതുമരാമത്തു അധികൃതർ ഇതുവരെ ഒരു
നടപടിയും സ്വീകരിച്ചിട്ടില്ലന്നു കൗൺസിലർ പി .ജി .രാധാകൃഷ്ണൻ പറഞ്ഞു
.നടപ്പാതയിലെ കാനയും റോഡിന്റെ അടിയിലൂടെയുള്ള കലങ്കും തമ്മിൽ ബന്ധിപ്പിച്ചു
പുതിയ നിർമ്മാണം നടത്തിയാലേ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകൂ .
ഗുരുവായൂരിലേക്കുള്ളപഴയ റോഡിന്റയും ദേശീയ പാത അറുപത്തിയാറിന്റെയും നടുവിലാണ് തടസ്സം
.തിരക്കേറിയ റോഡിൽ കുഴി മൂടാതെ കിടക്കുന്നതു വലിയ ഭീഷണിയാണ്
രണ്ടു ദിവസം കൂടി പൊതുമരാമത്തു വിഭാഗത്തിന്റെ
നടപടികൾക്കായി കാത്ത ശേഷം കുഴി മൂടൽ സ്വയം ഏറ്റെടുക്കാമെന്ന
നിലപാടിലാണ് ഇപ്പോൾ കോർപ്പറേഷൻ അധികൃതർ.